2010 ഏപ്രിൽ 27, ചൊവ്വാഴ്ച

ഭഗവദ് ഗീതാ ധ്യാനം

ഓം ഭഗവന്‍ നാരായണന്‍ സ്വയം
പാര്‍ഥന്‍NE പ്രബോധിപ്പന്‍ പറഞ്ഞ
വാക്കുകളെ മഹാമുനി വ്യാസന്‍ ചമച്ചു
പുരാണം മഹാഭാരതത്തില്‍ ഗീതാ.

അദ്വൈതാമൃതം ചൊരിയുന്ന
പതിനെട്ട അധ്യായീ ഭഗവതി ഗീതെ
നിന്‍ പൂര്‍ണത അറിയാന്‍ അമ്പേ-
ഭഗവദ് ഗീതെ നിന്‍ കഴല്‍ കൂപ്പുന്നു.

വ്യാസാ നമസ്തേ വിശാല ബുധെ
അരവിന്ദ തപസ്സില്‍ വിടര്ന നേത്ര
അങ്ങുന്നു ഭാരതമാം നിരവിളക്കിനെ
തെളിയിച്ചു ജ്ഞാനമായ ജ്വാലകൊണ്ട്.

പാരിജാത കുസുമ സമ നിര്‍മല്‍
ചാട്ട എന്ദിയ ക്രുപാകരനെ
ഗീത അമൃതം കറന്നവനെ
ജ്ഞാന മുദ്രെ കൃഷ്ണ നമ.

ഗോവ് ആണെല്ലാ ഉപനിഷടുകള്‍
കറക്കുന്നു ഗോപാലനന്ദനന്‍.
കിടാവ് പാര്‍ഥന്‍, കുടിക്കുന്നു ധീമാന്‍;
മഹത്താം ക്ഷീരം ഗീതാമൃതം .

വസുദേവ സുതം ദേവം
കംസ-ചാനൂര മര്‍ദനം
ദേവകി പരമാനന്ദം
കൃഷ്ണം വന്ദേ ജഗദ്‌ ഗുരും.

ഭിഷ്മ-ദ്രോണര്‍ അടി തട്ടും, ജയദ്രഥന്‍ ജലവും
ഗാന്ധാരനാം അടി ഒഴുക്കും, ശല്യരാം ആഴവും;
കൃപരാം കൊടും കാറ്റ്, കര്‍ണനാല്‍ ആകുലം ;
അസ്വധാമവികര്ണന്‍ എന്നി മുതലകള്‍ നിറഞ്ഞ
ദുര്യോധനന്‍ എന്ന യുദ്ധ ക്കടലിനെ
പാണ്ഡവര്‍ സുഖമായി ക്കടന്നു
കേശവനെ അമരക്കാരന്‍ ആക്കി.

പരാശരമുനി പറയുന്നു - താമര പോലെ ഗീതാ,
അര്‍ഥം അതിന്‍ ഉത്കട ഗന്ധം അല്ലോ ;
ഹരികഥ രൂപത്തില്‍ കധിച്ചുവല്ലോ ,
നാനാ ആഖ്യാനങ്ങള്‍ പരാഗ രേണു.
ലോകത്തെ സജ്ജന തേന്‍ തുമ്പികള്‍
ത്രുപ്തരാകുന്നതിന്‍ തേന്‍ കുടിച്ചു.
കലിമലം അകത്തിടും ഗീതാ അമൃതം
ഉലകത്തില്‍ ഭാരത യശസ്സ് എന്നും ഏറ്റും .

മൂകനെ കൃപ വാചാലനാക്കുന്നു
ചട്ടനെ ഓടിച്ചു മല കടത്തും.
ആക്രുപാകാരനെ നമിക്കുന്നു
പരമാനന്ദ ദായക മാധവനെ.









2 അഭിപ്രായങ്ങൾ:

  1. ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത (സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. [1] കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ്‌ ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്..

    മറുപടിഇല്ലാതാക്കൂ
  2. ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത (സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. [1] കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ്‌ ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്..

    മറുപടിഇല്ലാതാക്കൂ